Latest NewsUAE

യുവാവ് കടലിൽ മുങ്ങി മരിച്ചതിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഷാർജ പോലീസ്

ഷാർജ: മലയാളി യുവാവ് കടലിൽ മുങ്ങിമരിച്ചതിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഷാർജ പോലീസ്. നീന്തൽ അറിയാതെ കടലിൽ ഇറങ്ങുന്നതും സുരക്ഷാ ദൂരം മറികടന്ന് നീന്തുന്നതും മദ്യപിച്ച് നീന്തുന്നതും അപകട സാധ്യത വർധിപ്പിക്കുമെന്നും അതിനാൽ സൂക്ഷിക്കണമെന്നും പോലീസ് അറിയിച്ചു. രാത്രി നീന്താനിറങ്ങുന്നതും സുരക്ഷിതമല്ല. അസുഖങ്ങളുള്ളവരും കടലിൽ ഇറങ്ങി പരിചയമില്ലാത്തവരുമാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.

പൊലീസ് ബോധവൽകരണവും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.ബീച്ചുകളിൽ അപകടത്തിൽപെടുന്നവരെ രക്ഷിക്കാൻ ‘ഫ്ലൈയിങ് റെസ്ക്യൂവർ’ എന്ന ഹൈടെക് ഡ്രോണുകൾ ദുബായിലുണ്ട്.കടലിൽ ആരെങ്കിലും അപകടത്തിൽപ്പെട്ടാതായി കണ്ടാൽ 999/065631111 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button