Latest NewsUAE

12കാരനെ ബലാത്സംഗം ചെയ്ത ഇമാമിന് കോടതി വിധിച്ചത്

ദുബായ്: യുഎഇയില്‍ പന്ത്രണ്ടുകാരനായ അറബി ആണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 31 വയസുകാരനായ ഇമാമിന് അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ചു . ജയില്‍ ശിക്ഷക്ക് ശേഷം നാടുകടത്താനും അജ്മാനിലെ ക്രിമിനല്‍ കോടതി വിധിച്ചു. ഇശ പ്രാര്‍ത്ഥനക്ക് ശേഷം കുട്ടിയെ അനുനയിപ്പിച്ച്‌ അല്‍ ജാര്‍ഫ് പ്രദേശത്തെ പള്ളിക്ക് സമീപമുള്ള സ്വന്തം റൂമിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

പ്രാര്‍ത്ഥനക്ക് ശേഷം കുട്ടി വൈകി എത്തുന്നതിലും കുട്ടിയുടെ പെരുമാറ്റത്തിലും അമ്മയ്ക്ക് സംശയം തോന്നുകയായിരുന്നു. കാര്യങ്ങള്‍ വിശദമായി ചോദിച്ചപ്പോള്‍ ഒന്‍പതുതവണ തന്നെ റൂമിലോട്ട് കൊണ്ടുപോയി പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തി. ഓരോ തവണയും ഇമാം അഞ്ച് ദിര്‍ഹം തന്നിരുന്നുവെന്നും പണം ആവശ്യമുള്ളപ്പോള്‍ എപ്പോള്‍ വേണമെങ്കിലും മുറിയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടതായും കുട്ടി പറഞ്ഞു. മെഡിക്കല്‍ പരിശോധനയില്‍ കുട്ടി നിരവധി തവണ പീഡ‍നത്തിന് വിധേയനായെന്ന് തെളിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button