Latest NewsLife StyleHealth & Fitness

തൊണ്ടയിലെ ക്യാന്‍സര്‍; ഈ ലക്ഷണങ്ങള്‍ തിരിച്ചറിയാം

തൊണ്ടയില്‍ ബാധിക്കുന്ന അര്‍ബുദം മൂലമാണ് ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ മരിക്കുന്നത്. ഇന്ന് പുരുഷന്മാരില്‍ വ്യാപകമായി കണ്ടു വരുന്ന ഒരു ക്യാന്‍സര്‍ കൂടിയാണ് ഇത്. പെട്ടെന്ന് തിരിച്ചറിയാതെ പോകുന്ന ഒന്നാണ് തൊണ്ടയിലെ ക്യാന്‍സറെന്നതിനാല്‍ മരണ നിരക്ക് ഉയരുന്നതിനും ഇത് കാരണമാകുന്നു. മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് തൊണ്ടയിലെ അര്‍ബുദത്തിന് പ്രധാന കാരണം. കടുത്ത ചുമ, ഭക്ഷണം ഇറക്കുവാനുള്ള പ്രയാസം, ശബ്ദമാറ്റം, വായിലെ മുറിവുകള്‍, ചെവിവേദന എന്നിവയെല്ലാം ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം.

ഭക്ഷണം ഇറക്കാന്‍ പ്രയാസം നേരിടുന്നത് തൊണ്ടയിലെ ക്യാന്‍സറിന്റെ ലക്ഷണമാണ്. ഭക്ഷണം കഴിക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ ഉടന്‍ വിദഗ്ദ്ധ ചികിത്സ തേടുക. ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന ചുമയും ശ്രദ്ധിക്കേണ്ടതാണ്. എന്നാന്‍ ചുമ തൊണ്ടയിലെ ക്യാന്‍സറിന്റെ വെറും ഒരു ലക്ഷണം മാത്രമാണ്. ചുമ വന്നെന്നു കരുതി ഭയക്കേണ്ട ആവശ്യം ഇല്ല.

തൊണ്ടയിലെ ക്യാന്‍സര്‍ ചിലപ്പോള്‍ ചെവിയിലേക്കുള്ള രക്തക്കുഴലുകളെ സമ്മര്‍ദത്തില്ലാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ നാലോ അഞ്ചോ ദിവസം നീണ്ടു നില്‍ക്കുന്ന ചെവി വേദന സൂക്ഷിക്കുക. തണുപ്പ് കാലമായാല്‍ തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ സാധാരണമാണ്. എന്നാല്‍ മരുന്നുകള്‍ കഴിച്ച ശേഷവും കുറഞ്ഞില്ലെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക. വായിലെ മുറിവുകളും തൊണ്ടയിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങഴള്‍ ആകാം. 15- 20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വായിലുണ്ടാകുന്ന മുറിവുകള്‍ ഉണങ്ങിയില്ലെങ്കില്‍ ശ്രദ്ധിക്കണം. പെട്ടെന്നുണ്ടാകുന്ന ശബ്ദമാറ്റവും ശ്രദ്ധിക്കേണ്ടതാണ്. ശബ്ദത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും നിസാരമായി കാണരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button