Latest NewsSaudi ArabiaGulf

സൗദിയുടെ പുതിയ തീരുമാനം : കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഏറെ ഗുണകരം

റിയാദ് : സൗദിയുടെ പുതിയ തീരുമാനം കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഏറെ ഗുണകരമാകുന്നു. സൗദി സ്വദേശികള്‍ക്കാണ് ഇന്ത്യയിലേക്ക് ഇ-വിസകള്‍ അനുവദിച്ചത്. കര്‍ശനമായ നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയിലേക്കുള്ള സൗദികളുടെ ഒഴുക്ക് കുത്തനെ കുറഞ്ഞിരുന്നു. പുതിയ വിസയില്‍ ടൂറിസം, ബിസിനസ്, മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് അനായാസം ഇന്ത്യയിലെത്താം. ടൂറിസം മേഖലക്കിത് നേട്ടമാകും.

വിദേശ കാര്യ മന്ത്രാലയത്തിന്റെ സൈറ്റില്‍ https://indianvisaonline.gov.in/evisa/tvoa.html പ്രവേശിക്കുക. പാസ്‌പോര്‍ട്ടക്കമുള്ള രേഖകള്‍ നല്‍കണം. വിസ ചാര്‍ജ് അടക്കുക. ഇതോടെ വിസയായി. ഇത് എമിഗ്രേഷനില്‍ സമര്‍പ്പിക്കുന്നതോടെ വിസ സ്റ്റാമ്പ് ചെയ്യും. കേരളത്തിലേക്കടക്കം ടൂറിസം മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് നീക്കം സഹായിക്കും. നിലവില്‍ വിരലടയാളം രേഖപ്പെടുത്തല്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കല്‍, അഭിമുഖം തുടങ്ങി കടമ്പകളേറെയുണ്ടായിരുന്നു. പുതിയ സംവിധാനം പ്രാബല്യത്തിലായതോടെ ആരോഗ്യ ടൂറിസം മേഖലയും ഉണരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button