KeralaLatest News

തൊഴിലുറപ്പ് തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: അയല്‍ക്കാരന്‍ അറസ്റ്റില്‍

ജോലിയ്ക്കിടയിലെ ഇടവേളയില്‍ വീട്ടില്‍ ചായ കുടിക്കാനെത്തിയ സിനി ദേവസ്യ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

വയനാട്: വയനാട് മാനന്തവാടിയില്‍ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന കേസില്‍ പര്തി പിടിയില്‍. കൊല്ലപ്പെട്ട മാനന്തവാടി തവിഞ്ഞാല്‍ സ്വദേശിനി സിനിയുടെ അയല്‍ക്കാരനായ ദേവസ്യയെയാണ് തലപുഴ പോലീസ് അറസ്റ്റ് ചെയ്തത്. സിനിയുടെ  ഭര്‍ത്താവ് ബൈജുവിന്റെ മാതൃ സഹോദരനും കൂടിയാണ് ദേവസ്യ.

തിങ്കളാഴ്ചയാണ് നാടിനെ നടക്കിയ സംഭവം നടന്നത്. ജോലിയ്ക്കിടയിലെ ഇടവേളയില്‍ വീട്ടില്‍ ചായ കുടിക്കാനെത്തിയ സിനി ദേവസ്യ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഭക്ഷണം കഴിക്കുവാനായി പോയ സിനി തിരികെ വരാത്തതിനെ തുടര്‍ന്നുള്ള അന്വേഷത്തിലാണ് വീട്ടിനകത്ത് വെട്ടേറ്റനിലയില്‍ കണ്ടെത്തിയത്. ഉടനെ മാനന്തവാടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ പുോലീസിന്റെ പ്രാഥമിക നിഗമനം. സിനിക്ക് രണ്ട് മക്കളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button