Latest NewsSports

കോപ്പ അമേരിക്ക; രണ്ടാം മത്സരത്തില്‍ സമനില, വില്ലനായത് ‘വാര്‍’

കോപ്പ അമേരിക്കയിലെ രണ്ടാം മത്സരത്തില്‍ ബ്രസീലിന് സമനില. വെനസ്വേലയാണ് ബ്രസീലിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചത്. ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീല്‍ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയത്. തങ്ങളുടെ പരമ്ബരാഗതമായ മഞ്ഞ ജേഴ്‌സിയണിഞ്ഞാണ് വെനസ്വേലയ്‌ക്കെതിരെ, ബ്രസീല്‍ കളിക്കാനിറങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ ബ്രസീല്‍ പന്ത് കൈവശം വെച്ച് കളിച്ചെങ്കിലും ഗോളിലേക്കെത്താനായില്ല.

https://youtu.be/Ng85aw9oPjE

ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ വെനസ്വെലയാണ് ആതിഥേയരെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കിയത്. മത്സരത്തില്‍ ബ്രസീല്‍ 2 തവണ വല കുലുക്കിയെങ്കിലും 2 തവണയും വാര്‍ അവരുടെ ഗോള്‍ നിഷേധിക്കുകയായിരുന്നു.എന്നാല്‍ ബൊളീവിയക്കെതിരെ പുറത്തെടുത്ത മികവ് വെനസ്വേലക്കെതിരെ കഴിഞ്ഞില്ല. വെനസ്വേലന്‍ വലയില്‍ പന്ത് എത്തിയെങ്കിലും ബ്രസീല്‍ വാര്‍ കുരുക്കുകയായിരുന്നു. ഗബ്രിയേല്‍ ജീസസ്, ഫിര്‍മീന്യോ കുട്ടീഞ്ഞോ എന്നിവരായിരുന്നു പന്ത് വലയിലെത്തിച്ചിരുന്നത്. പിന്നീടുള്ളസമയങ്ങളില്‍ ഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കും കഴിയാതെ പോയതോടെ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button