Latest NewsInternational

തന്നോളം പോന്ന എലിയെ കഴിക്കുന്ന ചിലന്തി

തന്നോളം പോന്ന എലിയെ കഴിക്കുന്ന ‘ഹണ്ട്‌സ്മാന്‍ സ്‌പൈഡറി’ന്റെ ചിത്രം വൈറലാകുന്നു. ജസ്റ്റിന്‍ ലാട്ടന്‍ എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തത്‌. ഓസ്‌ട്രേലിയയിലെ ടാസ്മാനിയയില്‍ വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു ജസ്റ്റിന്‍ ലാട്ടനും ഭര്‍ത്താവും. മൗണ്ട് ഫീല്‍ഡ് നാഷണല്‍ പാര്‍ക്കിലെ താമസത്തിനിടെയാണ് ഇവർ പിഗ്മിപോസ്സം ഗണത്തിൽപ്പെട്ട എലിയെ ഭക്ഷിക്കുന്ന ചിലന്തിയെ കണ്ടത്. ഏകദേശം രണ്ടര ഇഞ്ചോളം വലിപ്പമുണ്ടാകും പൂര്‍ണവളര്‍ച്ചയെത്തിയ പോസ്സത്തിന്. ഇതേ വലിപ്പമാണ് ഹണ്ട്‌സ്മാന്‍ സ്‌പൈഡറിനും. വേട്ടക്കാരന്‍ ചിലന്തിയുടെ ഇരപിടിത്തത്തിന്റെ ഫോട്ടോ വൈറലാണിപ്പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button