KeralaLatest News

ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

തിരുവനന്തപുരം: ഭാര്യാമാതാവിനെ കൊലപ്പെടുത്തി ഭാര്യയെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതി പിടിയിൽ. പ്രതിയായ സന്തോഷിനെ വട്ടപ്പാറയ്ക്ക് സമീപം വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ആക്രമണം നടത്തിയ ശേഷം പ്രതി ഒളിവിൽ പോയിരുന്നു. 65 വയസായിരുന്നുകുത്തേറ്റ് മരിച്ച ഭാര്യാമാതാവ് വസുമതിക്ക്.

കുത്തേറ്റ ഭാര്യ സതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണം. നഗരൂർ ഗേറ്റ് മുക്കിലാണ് സംഭവം. ഇവരുടെ വീട്ടിൽ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button