Latest NewsSaudi ArabiaGulf

ഈ ഭക്ഷ്യവസ്തുക്കള്‍ക്ക് അധിക നികുതി ഈടാക്കി സൗദി

റിയാദ്: പഞ്ചസാര ഉള്‍പ്പെടെയുള്ള മധുര പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന പാനീയങ്ങള്‍ക്കും പലഹാരങ്ങള്‍ക്കും സൗദിയില്‍ അധിക നികുതി വരുന്നു. പഞ്ചസാരയും മധുരം നല്‍കുന്ന മറ്റു പദാര്‍ത്ഥങ്ങളും ചേര്‍ക്കുന്ന പാനീയങ്ങള്‍ക്കു മാത്രമാണ് 50 ശതമാനം അധിക നികുതി ബാധകമാക്കുക. നിയമം ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, ബേബി ഫുഡ്, പോഷകാഹാരം, മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാനീയങ്ങള്‍, ഭക്ഷണങ്ങള്‍ എന്നിവയ്ക്ക് അധിക നികുതി ബാധകമായിരിക്കില്ല.

പാനീയങ്ങള്‍ക്കു മാത്രമല്ല, പാനീയങ്ങളാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന പൗഡറുകള്‍, ലായനികള്‍ മറ്റു ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കെല്ലാം നികുതി ബാധകമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നൂറു ശതമാനവും പഴങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന പാനീയങ്ങള്‍ക്കു അധിക നികുതി ബാധകമല്ലെന്ന് സകാത്തു – നികുതി അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

സെലക്ടിവ് ടാക്സ് നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുകയോ ആറു മാസത്തേക്ക് ലൈസന്‍സ് മരവിപ്പിക്കുകയോ ചെയ്യുന്നതിന് സകാത്ത് – നികുതി അതോറിറ്റി അംഗീകരിച്ച നിയമാവലി അനുശാസിക്കുന്നു. 2017 മുതലാണ് സൗദിയില്‍ സെലക്ടിവ് ടാക്സ് നിലവില്‍ വന്നത്. ചില്ലറ വില്‍പ്പന വിലയുടെ അടിസ്ഥാനത്തിലാണ് ഹാനികരമായ ഉല്പന്നങ്ങള്‍ക്കുള്ള അധിക നികുതി കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button