KeralaLatest News

ബിനോയ് കോടിയേരി ഒളിവിൽ ; ഫോൺ സ്വിച്ച് ഓഫെന്ന് മുംബൈ പോലീസ്

കണ്ണൂർ : പീഡനക്കേസിൽ പ്രതിയായ ബിനോയ് കോടിയേരി ഒളിവിൽ. ചോദ്യം ചെയ്യലിന് ഹാജരാകാൻ മുംബൈ പോലീസിന്റെ നോട്ടീസ് അയച്ചു.ബിനോയിയെ നേരിൽകാണാൻ പോലീസിന് കഴിഞ്ഞില്ല. ഫോൺ സ്വിച്ച് ചെയ്ത നിലയിലാണ്.തിരുവങ്ങാട്ടെയും മൂഴിക്കരയിലെയും വീട്ടിൽ പോലീസെത്തി.

അന്ധേരിയിലെ ഓശിവര പോലീസ് സ്‌റ്റേഷനിലാണു യുവതി പരാതി നല്‍കിയിട്ടുള്ളത്.ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത മുംെബെ ഓഷിവാര സ്‌റ്റേഷനിലെ എസ്.ഐമാരായ വിനായക് ജാദവ്, ദയാനന്ദ് പവാര്‍ എന്നിവരാണു കണ്ണൂരിലെത്തിയത്. ബിനോയിക്കെതിരായ പരാതിയില്‍ യുവതി നല്‍കിയിരുന്നത് കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസമാണ്.

ബി​നോ​യ്​ കോ​ടി​യേ​രിക്കെതിരെ ശക്തമായ രേ​ഖ​ക​ളും ഫോ​ട്ടോ​ക​ളും തെ​ളി​വു​ക​ളാ​യി ഉ​ണ്ടെ​ന്ന്​ പ​രാ​തി​ക്കാ​രിയായ യുവതി വ്യക്തമാക്കി. ഇ​വ​യി​ല്‍ ചി​ല​ത്​ കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന ഓ​ഷി​വാ​ര പൊ​ലീ​സി​ന്​ കൈ​മാ​റി​യ​താ​യും അ​വ​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍, ഇ​തു​സം​ബ​ന്ധി​ച്ച്‌​ പൊ​ലീ​സ്​ പ്ര​തി​ക​രി​ച്ചി​ല്ല. കു​ഞ്ഞി‍ന്റെ പി​താ​വ്​ ബി​നോ​യ്​ ആ​ണെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ട പ​രാ​തി​ക്കാ​രി​ തെ​ളി​യി​ക്കാ​ന്‍ ഡി.​എ​ന്‍.​എ പ​രി​ശോ​ധ​ന​ക്ക്​ ​ത​യാ​റാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കി. കു​ഞ്ഞി‍ന്റെ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ലും പാ​സ്​​പോ​ര്‍​ട്ടി​ലും പി​താ​വി‍​ന്റെ പേ​ര്​ ബി​നോ​യി​യു​ടേ​താ​ണെ​ന്നും പ​രാ​തി​ക്കാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button