Latest NewsInternational

നീണ്ട ഇടവേളയ്ക്ക് ശേഷം ഉത്തരകൊറിയ സന്ദര്‍ശിച്ച് ചൈനീസ് പ്രസിഡന്റ്; നയതന്ത്ര ബന്ധം വിപുലപ്പെടുത്തുമെന്ന് സൂചന

ചരിത്ര പ്രാധാന്യമുള്ള ഉത്തരകൊറിയന്‍ സന്ദര്‍ശനവുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇദ്ദേഹം എത്തിയിരിക്കുന്നത്. പതിനാല് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ചൈനീസ് പ്രസിഡന്റ് ഉത്തരകൊറിയ സന്ദര്‍ശിക്കുന്നത്. 1949 ലാണ് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിച്ചത്. ശേഷം നാല് തവണ മാത്രമാണ് ചൈനീസ് പ്രസിഡന്റ് ഉത്തരകൊറിയ സന്ദര്‍ശിച്ചിട്ടുള്ളത്.

അത് കൊണ്ട് തന്നെ ഷി ജിന്‍ പിങ്ങിന്റെ സന്ദര്‍ശനം ചരിത്ര പ്രാധാന്യമുള്ള ഒന്നായ് മാറുന്നത്. 2018 ല്‍ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ്ങ് ഉന്‍ നാല് തവണ ചൈന സന്ദര്‍ശിച്ചിരുന്നു.ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തലാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. ജപ്പാനില്‍ ഏ20 ഉച്ചകോടി നടക്കുന്നതിന് ഒരാഴ്ച മുന്‍പാണ് ഷി ജിന്‍ പിങ്ങിന്റെ ഉത്തരകൊറിയന്‍ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. കൂടാതെ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ജപ്പാനില്‍ ചര്‍ച്ചയാകുമെന്നും സൂചനയുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button