Latest NewsKerala

കെ.മുരളീധരനെതിരെ നല്‍കിയ കേസ് പിൻവലിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി കുമ്മനം

തിരുവനന്തപുരം: കെ.മുരളീധരനെതിരെ നല്‍കിയ കേസ് പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി കുമ്മനം രാജശേഖരൻ. കെ.മുരളീധരന്‍ 2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ രണ്ടരക്കോടി രൂപയുടെ ബാധ്യത മറച്ചുവെച്ചു എന്നാരോപിച്ചാണ് കുമ്മനം പരാതി നൽകിയിരുന്നത്. കേസിൽ അന്വേഷണം നടത്തി സത്യം വെളിയിൽ കൊണ്ടുവരണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

ഇതോടെ കെ. മുരളീധരന്‍ രാജിവെച്ച ഒഴിവില്‍ വട്ടിയൂര്‍ക്കാവില്‍ നടക്കേണ്ട ഉപതിരഞ്ഞെടുപ്പ് നീളുമെന്ന് ഉറപ്പായിരിക്കുകയാണ്. നേരത്തെ ഹൈക്കോടതിയിലാണ് കുമ്മനം ഹര്‍ജി നല്‍കിയിരുന്നതെങ്കിലും ഇതിനെതിരെ കെ. മുരളീധരന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിലവില്‍ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button