Latest NewsUAE

വേനൽകാലത്ത് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി യുഎഇ

അബുദാബി: വേനൽകാലത്ത് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ 18 വയസ്സിന് താഴെയുള്ളവർക്ക് സൗജന്യ വീസ നൽകാനൊരുങ്ങി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 18 വയസ്സിന് താഴെയുള്ളവർക്ക് 2 മാസത്തേക്ക് വീസ സൗജന്യമായി നൽകും. ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഈ ആനുകൂല്യം.

14 ദിവസത്തെ എക്സ്പ്രസ് ടൂറിസ്റ്റ് വീസയ്ക്ക് മുതിർന്നവർക്കു 497 ദിർഹമാണ് നിരക്ക്. നിബന്ധനകളില്ലാതെ വന്നുപോകാവുന്ന 30 ദിവസത്തെ ടൂറിസ്റ്റ് വീസയ്ക്ക് 917 ദിർഹമാണ് ഫീസ്. https://smartservices.ica.gov.ae എന്ന വെബ്സൈറ്റിലൂടെ കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button