Latest NewsCareerOman

വനിത നഴ്‌സുമാർക്ക് ഗള്‍ഫ്‌ രാജ്യത്ത് തൊഴിലവസരം : മികച്ച ശമ്പളം

ഒമാനില്‍ വനിത നഴ്‌സുമാർക്ക് തൊഴിലവസരം. പ്രമുഖ ആശുപത്രി ശൃംഖലയായ ലൈഫ് ലൈൻ ഹോസ്പിറ്റലിലേക്ക് ലേബർ റൂം/ഓപ്പറേഷൻ തീയേറ്റർ വിഭാഗത്തിൽ വനിതാ നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും. 40 വയസ്സു വരെ പ്രായമുളള ബി.എസ്.സി (നഴ്‌സിംങ്)/ജി.എൻ.എം യോഗ്യതയുളള വനിതകൾക്കാണ് അവസരം. ലേബർ റൂം/ഓപ്പറേഷൻ തീയറ്ററിൽ അഞ്ച് മുതൽ 10 വർഷം വരെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 375 മുതൽ 400 ഒമാനി റിയാൽ വരെ (ഏകദേശം 67,500 രൂപ മുതൽ 72,100 രൂപവരെ)ശമ്പളം ലഭിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ 2019 ജൂൺ 30ന് മുമ്പ് സമർപ്പിക്കണമെന്ന് നോർക്ക റൂട്ടസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.norkaroots.org യിലും ടോൾഫ്രീ നമ്പറായ 1800 425 3939 (ഇൻഡ്യയിൽ നിന്നും) 00918802012345 (വിദേശത്ത് നിന്നും) ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button