Latest NewsJobs & VacanciesNewsCareer

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിൽ ഒഴിവ്: ആകര്‍ഷകമായ ശമ്പളം

ന്യൂഡൽഹി : കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകളിലെ 3261 ഒഴിവുകളിലേക്കായി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി., പ്ലസ് ടു, ബിരുദം എന്നീ യോഗ്യതകള്‍ അടിസ്ഥാനമാക്കിയുള്ള വിവിധ തസ്തികകളിലേക്കാണ് നിയമനം. ഓരോ തലത്തിലെയും നിശ്ചിത യോഗ്യതകൂടി പരിഗണിച്ചാണ് അപേക്ഷ അയക്കേണ്ടത്. 2022 ജനുവരിയിലോ ഫെബ്രുവരിയിലോ പരീക്ഷ നടക്കും.

കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രം. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിരിക്കും. പരീക്ഷാസമയം ഒരു മണിക്കൂര്‍. ജനറല്‍ ഇന്റലിജന്‍സ്, ജനറല്‍ അവയര്‍നസ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് ഭാഷ (അടിസ്ഥാന വിവരങ്ങള്‍) എന്നീ നാല് വിഷയങ്ങളില്‍നിന്ന് 25 വീതം ചോദ്യങ്ങളുണ്ടാകും. അപേക്ഷകൾ അയ്ക്കേണ്ട അവസാന തീയതി: ഒക്ടോബര്‍- 2 . കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button