Latest NewsNewsCareerEducation & Career

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : പരീക്ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ച് എസ്.എസ്.സി

ന്യൂ ഡൽഹി : പരീക്ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ച് എസ്.എസ്.സി(സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ). 2020 ഒക്ടോബര്‍ മുതല്‍ 2021 ഓഗസ്റ്റ് വരെയുള്ള പരീക്ഷ തീയതികളാണ് പ്രഖ്യാപിച്ചത്.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റിവെച്ച കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ പരീക്ഷ ഒക്ടോബര്‍ 12 മുതല്‍ 26 വരെ നടക്കും. 2019-ലെ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (സി.ജി.എല്‍ – ടയര്‍ II) പരീക്ഷ നവംബര്‍ നവംബര്‍ 2 മുതല്‍ 5 വരെയും ടയര്‍ III നവംബര്‍ 225-നുമാകും നടത്തുക. ഡല്‍ഹി പോലീസിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Also read : വിവാഹ വാർഷികത്തിന് ചന്ദ്രനിൽ ഒരേക്കർ സ്ഥലം സമ്മാനം!; ഭാര്യയെ ഞെട്ടിച്ച് ഭർത്താവ്

ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്കാണ് ഇത്തവണത്തെ ആദ്യ അപേക്ഷ ക്ഷണിക്കുന്നത്. ഇതിലേക്ക് ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ 30 വരെയും, . 2020-ലെ സി.ജി.എല്‍ പരീക്ഷയ്ക്ക് ഡിസംബര്‍ 21 മുതല്‍ ജനുവരി 25 വരെയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ സന്ദർശിക്കുക : പരീക്ഷ കലണ്ടര്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button