Latest NewsKerala

പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി; 25 കാരൻ പിടിയിൽ

ഹൈദരാബാദ്: ഒൻപത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ 25 കാരൻ പിടിയിൽ. തെലങ്കാനയിലെ വാറങ്കലില്‍ ബുധനാഴ്ച രാവിലെയാണ് ദാരുണ സംഭവം നടന്നത്. പ്രതിയായ പ്രവീൺ എന്നയാളെ നാട്ടുകാരാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

മാതാപിതാക്കളോടൊപ്പം വീടിന്റെ ടെറസില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കൾ ബഹളംവെച്ചു.ഇതോടെ നാട്ടുകാർ ഓടിക്കൂടി. നാട്ടുകാരുടെ സാന്നിധ്യം അറിഞ്ഞ പ്രതി കുട്ടിയെ വലിച്ചെറിഞ്ഞശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

ഇയാൾ മദ്യലഹരിയിലയിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിന് ഗുരുതരമായ രക്തസ്രാവം ഉണ്ടായി. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button