Latest NewsIndia

ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നുറപ്പിച്ച് ജനതാദൾ; കർണാടകത്തിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിൽ വിള്ളൽ

ബംഗളുരു: ജനതാ ദൾ(സെക്കുലർ) ദേശീയ അദ്ധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്. ഡി ദേവഗൗഡ കർണാടകത്തിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുമെന്ന് പറഞ്ഞു. എന്നാൽ ജനതാദൾ – കോൺഗ്രസ് സഖ്യത്തിന് യാതൊരു വിള്ളലും സംഭവിച്ചിട്ടില്ലെന്നും കോൺഗ്രസ് പ്രതികരിച്ചു.

ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും സർക്കാർ കാലാവധി പൂർത്തീകരിക്കുമെന്നും കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ദിനേശ് ഗുണ്ടു റാവു പറഞ്ഞു.ഇത് ദേവഗൗഡയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും, അദ്ദേഹം ഇടക്കിടയ്ക്ക് ഇങ്ങനെയൊക്കെ പറയാറുണ്ടെന്നും ഈ പ്രസ്താവന അദ്ദേഹം തിരുത്തണമെന്നും ഗുണ്ടു റാവു ആവശ്യപ്പെടും ചെയ്തു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്റെ മകനും ജെ.ഡി.എസ് സംസ്ഥാന അദ്ധ്യക്ഷനുമായ എച്ച്.ഡി. കുമാരസ്വാമി ഏത്താൻ പാടില്ലായിരുന്നുവെന്നും എച്ച്.ഡി ദേവഗൗഡ പറഞ്ഞിരുന്നു. മാത്രമല്ല കോൺഗ്രസിൽ നിന്നുമുള്ള സമ്മർദ്ദം മൂലമാണ് കർണാടകയിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം രൂപീകൃതമായതെന്നും ദേവഗൗഡ വെളിപ്പെടുത്തി. കോൺഗ്രസ് പാർട്ടിക്ക് മുൻപുണ്ടായിരുന്ന ശക്തി നഷ്ടപ്പെട്ടുവെന്നും കർണാടകയിലെ സഖ്യകക്ഷി സർക്കാരിന്റെ ഭാവി കുമാരസ്വാമിയുടെ കൈയിൽ അല്ലെന്നും അത് കോൺഗ്രസാകും നിയന്ത്രിക്കുകയെന്നും ദേവഗൗഡ ചൂണ്ടിക്കാട്ടിയിരുന്നു. കർണാടകത്തിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുമെന്നും ദേവഗൗഡ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button