CricketLatest News

രണ്ടാമത്തെ മത്സരത്തിൽ അഫ്ഗാനിസ്ഥാന് മുന്നില്‍ അടിപതറി ഇന്ത്യ

സതാംപ്ടണ്‍: ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ. 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 224 റൺസാണ് ഇന്ത്യ നേടിയത്. അര്‍ദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും കേദാര്‍ യാദവും മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. എം.എസ് ധോണി (23), രോഹിത് ശര്‍മ (1), ലോകേഷ് രാഹുല്‍ (30), വിജയ് ശങ്കര്‍ (29), ഹാര്‍ദിക് പാണ്ഡ്യ (7), മുഹമ്മദ് ഷമി (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഇന്ത്യയുടെ അഞ്ചു വിക്കറ്റുകള്‍ സ്പിന്നര്‍മാരാണ് നേടിയത്. അഫ്ഗാനായി മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നയ്ബ് എന്നിവര്‍ രണ്ടും മുജീബുര്‍ റഹ്മാന്‍, റഹ്മത്ത് ഷാ, റാഷിദ് ഖാന്‍, അഫ്താബ് അലം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button