Latest NewsKerala

തിരുവനന്തപുരത്ത്‌ 20 കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: 20 കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായെത്തിയ ഒരാളെ എക്സൈസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡ് തിരുവനന്തപുരത്ത്‌ വച്ച് പിടികൂടി. കോവളം വാഴമുട്ടത്തുവച്ചാണ് വാഹനത്തിന്‍റെ രഹസ്യ അറയിൽ കൊണ്ടുവന്ന ലഹരിവസ്തുവാണ് എക്സൈസ് പിടിച്ചെടുത്തത്.

അടുത്തിടെ തലസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ലഹരിവേട്ടയാണിത്. കോട്ടയം നീണ്ടുർ സ്വദേശി ജോർജ്ജ് കുട്ടിയാണ് ഹാഷിഷ് ഓയിലുമായെത്തിയത്. കാറിന്‍റെ അടിഭാഗത്ത് രഹസ്യ അറയുണ്ടാക്കിയാണ് ഹാഷിഷ് ഓയിൽ ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോവളം വാഴമുട്ടത്ത് വച്ച് വാഹനം തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. കുഴൽപ്പണം, ലഹരിമരുന്ന് കടത്തൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ജി കെ എന്ന് അറിയിപ്പെടുന്ന ജോർജ്ജ് കുട്ടി.

എക്സൈസും പൊലീസും പിടി കൂടിയിട്ടും തലസ്ഥാനത്തേക്കുള്ള ലഹരി ഒഴുക്ക് നിലക്കുന്നില്ല. ഒരു വർ‍ഷത്തിനുള്ളിൽ 75 കിലോ ഹാഷിഷ് ഓയിലാണ് എക്സൈസ് മാത്രം പിടികൂടിയത്. 35 ലക്ഷം രൂപയും 11 കാറുകളും പ്രതികളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button