KeralaLatest News

ഹോട്ടല്‍ ജീവനക്കാരന്‍ യുവതിയുടെ കുളിയ്ക്കുന്ന ദൃശ്യം പകര്‍ത്തി : യുവതിയുടെ കുടുംബം ഹോട്ടല്‍ അടിച്ചുതകര്‍ത്തു

കോഴിക്കോട്: ഹോട്ടല്‍ ജീവനക്കാരന്‍ യുവതിയുടെ കുളിയ്ക്കുന്ന ദൃശ്യം പകര്‍ത്തിയതിനെ തുടര്‍ന്ന് യുവതിയുടെ കുടുംബം ഹോട്ടല്‍ അടിച്ചുതകര്‍ത്തു. കോഴിക്കോട് വടകരയിലാണ് സംഭവം. വടകരയില്‍ സ്വകാര്യ ആവശ്യത്തിനായി എത്തിയ കുടുംബം ഹോട്ടലില്‍ മുറിയെടുത്തതായിരുന്നു. യുവതി പുലര്‍ച്ചെ കുളിക്കാന്‍ കയറിയപ്പോള്‍ ഹോട്ടല്‍ ജീവനക്കാരന്‍ കുളിമുറിയുടെ ജനല്‍ വഴി മൊബൈലില്‍ ഫോട്ടോ എടുത്തെന്നാണ് പരാതി..
.

തിരുവനന്തപുരത്ത് നിന്നെത്തിയ കുടുംബത്തിനാണ് ദുരനുഭവമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഡി.വൈഎഫ്ഐ, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പൊലിസെത്തി ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലാത്ത കുടുംബം പരാതി നല്‍കിയിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button