KeralaLatest News

ചില ന്യൂജെന്‍ വിശേഷങ്ങളുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

പ്രണയവും വിരഹവും നർമ്മ മുഹൂർത്തങ്ങങ്ങളും ഹൃദയ ബന്ധങ്ങളുടെ കുടുംബവിശേഷങ്ങങ്ങളും സംഗീത സാന്ദ്രമായ പശ്ചാത്തലത്തില്‍ കോര്‍ത്തിക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഒരുക്കുന്ന ചില ന്യൂജെന്‍ വിശേഷങ്ങളുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രങ്ങളുടെ പ്രധാന താരങ്ങള്‍ അണിനിരക്കുന്ന കാരിക്കേച്ചര്‍ പോസ്റ്ററാണ് ഔദ്യോഗിക പേജിലൂടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

https://www.facebook.com/NewGenNattuvisheshangal/photos/a.1997516760549097/2098637193770386/?type=3&theater

ചിത്രത്തിന്റെ ട്രെയിലറും ശ്രേയാ ഘോഷാല്‍ ആലപിച്ച ‘പൂവ് ചോദിച്ചു ഞാന്‍ വന്നു…’ എന്ന ഗാനത്തിന്റെ സ്റ്റുഡിയോ ലിറിക്കല്‍ വീഡിയോയും അടുത്തിടെ പുറത്തുവിട്ടിരുന്നു. ആസ്വാദനത്തിന്റെ പുതിയൊരു അനുഭവതലം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ആ ഗാനം രചിച്ചിരിക്കുന്നത്.

സംഗീതത്തിനും പ്രണയത്തിനും ഹാസ്യത്തിനും കുടുംബബന്ധങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കുന്ന ചിത്രത്തിലെ ശങ്കര്‍ മഹാദേവന്‍ ആലപിച്ച ‘സുരാംഗന സുമവദനാ’ എന്ന ഗാനത്തിന്റെ സ്റ്റുഡിയോ & ലൊക്കേഷന്‍ വിഷ്വല്‍സ് നേരത്തെ പുറത്തിറങ്ങിയിരുന്നു. ചിത്രം ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ അഞ്ച് മനോഹര ഗാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സംഗീത സംവിധായകന്‍ എം ജയചന്ദ്രന്റെ സംവിധാനത്തില്‍ പുറത്തു വരുന്ന ഗാനങ്ങള്‍ പാടിയിരിക്കുന്നത് ഗാനഗന്ധര്‍വ്വന്‍, യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ്. മൂന്ന് പാട്ടുകള്‍ സന്തോഷ് വര്‍മ്മയും രണ്ടെണ്ണം ഈസ്റ്റ് കോസ്റ്റ് വിജയനും രചന നിര്‍വഹിച്ചിരിക്കുന്നു.

ദേശീയ അവാര്‍ഡ് ജേതാവ് സുരാജ് വെഞ്ഞാറമൂടും ഹാസ്യതാരം ഹരീഷ് കണാരനും പകുതിയിലധികം ഭാഗങ്ങളില്‍ അഭിനയിച്ചിരിക്കുന്ന ചിത്രത്തില്‍ പുതുമുഖ താരം അഖില്‍ പ്രഭാകരാണ് നായക വേഷം ചെയ്തിരിക്കുന്നത്. ശിവകാമി, സോനു എന്നിവരാണ് നായികമാര്‍. മികച്ച നര്‍ത്തകിയും നടിയുമായി അറിയപ്പെടുന്ന വിഷ്ണുപ്രിയ ഇതില്‍ ശ്രദ്ധേയമായ ഒരു ഗസ്റ്റ് വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ഉപനായകനായി വിനയ് വിജയനും വേഷമിട്ടിരിക്കുന്നു. സിനിമയിലെ മറ്റുതാരങ്ങള്‍ നെടുമുടി വേണു, ദിനേശ് പണിക്കര്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, സാജു കൊടിയന്‍, കൊല്ലം ഷാ, മണികണ്ഠന്‍, ഹരിമേനോന്‍, സിനാജ്, സുബി സുരേഷ്, അഞ്ജലി, ആവണി എന്നിവരാണ്.

ചിത്രത്തിന്റെ തിരക്കഥ എസ്.എല്‍ പുരം ജയസൂര്യയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ നിര്‍വഹിക്കുന്നു. തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്, ബോളിവുഡ് ഹീറോ ഷാരൂഖ് ഖാന്‍ തുടങ്ങിയവരുടെ സ്ഥിരംകോറിയോഗ്രാഫറായ ദേശീയ അവാര്‍ഡു ജേതാവുമായ ദിനേശ് മാസ്റ്ററാണ് ചിത്രത്തിലെ ഒരു ഗാനരംഗം ചിട്ടപ്പെടുത്തിയിരിക്കുന്നത്. രഞ്ജന്‍ എബ്രഹാം എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിത്ത് പിരപ്പന്‍കോടാണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍: അനി തൂലിക, പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കലാസംവിധാനം :ബോബന്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, മേക്കപ്പ്മാന്‍ : പ്രദീപ് രംഗന്‍, അസ്സോ: ഡയറക്ടര്‍ : സുഭാഷ് ഇളംബല്‍, സ്റ്റില്‍സ്: സുരേഷ് കണിയാപുരം, പോസ്റ്റര്‍ ഡിസൈന്‍ : കോളിന്‍സ് ലിയോഫില്‍, പി.ആര്‍.ഒ : എ. എസ് ദിനേശ്. വിതരണം: ഈസ്റ്റ് കോസ്റ്റ് റീല്‍ ആന്‍ഡ്‌ റിയല്‍ എന്റര്‍ടെയിന്‍മെന്റ്സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button