Latest NewsCinemaNewsBollywood

കാര്‍ത്തിക് ആര്യന്‍റെ ‘ഷെഹ്‍സാദ’ റിലീസിനൊരുങ്ങുന്നു

തെലുങ്കില്‍ വന്‍ വിജയം നേടിയ ‘അല വൈകുണ്ഠപുരമുലോ’യുടെ ബോളിവുഡ് റീമേക്കാണ് ‘ഷെഹ്‍സാദ’. കാര്‍ത്തിക് ആര്യൻ നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആക്ഷന്‍-ഡ്രാമ ചിത്രമാണെങ്കിലും കോമഡിയും റൊമാന്‍സുമൊക്കെ അടങ്ങിയ ഫുള്‍ എന്‍റര്‍ടെയ്നറാണ് ചിത്രം. രോഹിത് ധവാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൃതി സനോണ്‍ ആണ് നായിക.

മനീഷ കൊയ്രാള, പരേഷ് റാവല്‍, സച്ചിന്‍ ഖഡേക്കര്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അല്ലു എന്‍റര്‍ടെയ്ന്‍‍മെന്‍റ്, ടി സിരീസ് ഫിലിംസ്, അല്ലു അരവിന്ദ് പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, എസ് രാധാകൃഷ്ണ, അമന്‍ ഗില്‍ എന്നിവര്‍ക്കൊപ്പം കാര്‍ത്തിക് ആര്യന്‍ കൂടി ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

Read Also:- കാണാനില്ലെന്ന് പത്ര പരസ്യം നൽകിയ യുവതിയുടെ മൃതദേഹം ഒന്നര വർഷത്തിന് ശേഷം കണ്ടെത്തി: ഭര്‍ത്താവ് അറസ്റ്റിൽ

നിര്‍മ്മാതാവ് എന്ന നിലയില്‍ കാര്‍ത്തിക് ആര്യന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഷെഹ്സാദ. കഥ, തിരക്കഥ ത്രിവിക്രം. രോഹിത് ധവാന്‍റേതാണ് അഡാപ്റ്റഡ് സ്ക്രീന്‍പ്ലേ. ഫെബ്രുവരി 10ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button