Latest NewsSaudi ArabiaGulf

ഇറാന്‍ പ്രശ്‌നം ഇന്ത്യയിലേയ്ക്കും പ്രതിഫലിയ്ക്കുന്നു : സൗദിയടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള വിമാനനിരക്കുകള്‍ കൂടും 

റിയാദ് : ഇറാന്‍ പ്രശ്നം ഇന്ത്യയിലേയ്ക്കും പ്രതിഫലിയ്ക്കുന്നു :. സൗദിയടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള വിമാനനിരക്കുകള്‍ കൂടും. ഇറാനുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ഹോര്‍മുസ് കടലിടുക്കിനും ഒമാന്‍ ഉള്‍ക്കടലിനും മുകളിലൂടെ പറക്കേണ്ടതില്ലെന്ന സൗദിയടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലെ വിമാനക്കമ്പനികളുടെ തീരുമാനം. യു.എസ് വ്യോമയാന ഫെഡറല്‍ അഡ്മിനിസ്‌ട്രേഷനാണ് ഇറാന്റെ സമുദ്ര പരിധിയില്‍ നിന്നും അകലം പാലിക്കാന്‍ ഉത്തരവിട്ടത്. ഇതനുസരിച്ച് യു.എസ് വിമാനക്കമ്പനികള്‍ തീരുമാനം പ്രാബല്യത്തിലാക്കി. പിന്നാലെ ചില ഗള്‍ഫ് വിമാന കമ്പനികളും വ്യോമപാതയില്‍ മാറ്റം വരുത്തി. യു.എ.ഇ വിമാനക്കമ്പനികളും ഇത് പാലിച്ചു.

ഇതിന് പിന്നാലെയാണ് സൗദി ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സും പുതിയ തീരുമാനമെടുത്തത്. രാജ്യത്തെ ഇതര വിമാനക്കമ്പനികളും ഇറാന്‍ അതിര്‍ത്തിയില്‍ നിന്നും അകലം പാലിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കിലും നേരിയ മാറ്റം ഉണ്ടാകും. അധികമായി പറക്കേണ്ടിവരുന്ന സാഹചര്യത്തിലാണിത്. ഇന്ത്യന്‍ വ്യോമയാന അതോറിറ്റിയും ഇറാന്‍ പരിധി വിട്ടു പറക്കാന്‍ തീരുമാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button