Jobs & VacanciesLatest NewsIndia

സംസ്‌കൃത യൂണിവേഴ്‌സിറ്റികളില്‍ ഒഴിഞ്ഞുകിടക്കുന്നത് 800 അധ്യാപകതസ്തികകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ സംസ്‌കൃത യൂണിവേഴ്‌സിറ്റികളില്‍ അധ്യാപകരുടെ 800 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്രം. സംസ്‌കൃത സര്‍വകലാശാലകളിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായമുള്ള സ്ഥാപനങ്ങളിലുമായി അധ്യാപകരുടെ 1,748 തസ്തികകള്‍ ഉള്ളതില്‍ 800 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന് മാനവവിഭവശേഷി മന്ത്രി രമേശ് പോഖ്രിയാല്‍ അറിയിച്ചു.

ഒരു ചോദ്യത്തിന് ഉത്തരമായി ലോക്‌സഭയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ പ്രത്യേക നീക്കങ്ങള്‍ ആരംഭിച്ചതായും നിലവില്‍ അതിഥി, പാര്‍ട്ട് ടൈം ഫാക്കല്‍റ്റികളെ കുറവ് പരിഹരിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്‌കൃതം ഒരു വിഷയമോ ഭാഷയോ ആയി പഠിപ്പിക്കുന്ന 120 ഓളം സര്‍വകലാശാലകളുണ്ട്. ഇതുകൂടാതെ 15 സംസ്‌കൃത സര്‍വകലാശാലകളാണുള്ളത്. അവയില്‍ മൂന്നെണ്ണം കേന്ദ്രസര്‍ക്കാരുകളുടെ പൂര്‍ണ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഡീംഡ് യൂണിവേഴ്‌സിറ്റികളാണ്. 1000 പരമ്പരാഗത സംസ്‌കൃത കോളേജുകള്‍ ഈ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ടെന്നും പത്ത് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നതെന്നും രമേശ് പോഖ്രിയാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button