Latest NewsTechnology

വീണ്ടുമൊരു കിടിലൻ അപ്‌ഡേഷനുമായി വാട്സ് ആപ്പ്

പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിലാണ് പുതിയ അപ്‌ഡേഷനുമായി വാട്സ് ആപ്പ്. ഒരു ചാറ്റില്‍ നിന്നും മറ്റൊരു ചാറ്റിലേക്ക് പോയാലും പശ്ചാത്തലത്തില്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കുമ്പോള്‍ ഹോം സ്‌ക്രീനിലും പോപ്പ് അപ്പ് വിന്‍ഡോയിലും വീഡിയോ കാണാന്‍ സാധിക്കുന്ന ഫീച്ചറാണ് വാട്‌സാപ്പ് ബീറ്റാ 2.19.177 ആന്‍ഡ്രോയിഡ് പതിപ്പിൽ പരീക്ഷിക്കുന്നത്. നിലവിൽ ചാറ്റ് തുറന്നുവെച്ചാല്‍ മാത്രമേ ആ ചാറ്റില്‍ വന്ന വീഡിയോ പ്ലേ ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയില്‍ നിന്നുള്ള വീഡിയോ ലിങ്കുകളാണ് ഇങ്ങനെ പ്ലേ ചെയ്യാന്‍ സാധിക്കുക.

ചാറ്റുകള്‍ മാറുമ്പോള്‍ വീഡിയോ പ്ലേ ചെയ്യുന്ന സൗകര്യം വാട്‌സാപ്പിന്റെ ഐഫോണ്‍ പതിപ്പില്‍ നേരത്തെ തന്നെ ലഭ്യമാക്കിയിരുന്നു. അധികം വൈകാതെ തന്നെ ഈ അപ്‌ഡേഷൻ ഏല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭിക്കുന്നതായിരിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button