Jobs & VacanciesLatest NewsEducation & Career

സൗത്ത് ഇന്ത്യൻ ബാങ്കിൽ അവസരം

ബാങ്ക് ജോലിക്കായി ശ്രമിക്കുന്നവർക്ക് അവസരമൊരുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്. പ്രൊബേഷനറി ക്ലാർക്ക്, പ്രൊബേഷനറി ഓഫിസർ തസ്‌തികകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ക്ലാർക്ക്-385,പിഒ-160 എന്നിങ്ങനെ ആകെ 545 ഒഴിവുകളാണുള്ളത്.

ഓൺലൈൻ ടെസ്റ്റ്, പഴ്സണൽ ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്(പ്രൊബേഷനറി ഓഫിസർ പരീക്ഷ തസ്തികയിൽ ഗ്രൂപ്പ് ഡിസ്കഷൻ ഉണ്ടാവും). പ്രൊബേഷനറി ഓഫിസർ പരീക്ഷ ജൂലൈ 25നും, ക്ലാർക്ക് തസ്തികയിലേക്കുള്ള പരീക്ഷ ജൂലൈ 26നുമാണ് നടക്കുക. കേരളത്തിൽ കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്ണൂർ, പാലക്കാട്, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളുടെ വിവരം വെബ്സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : southindianbank

അവസാന തീയതി : ജൂൺ 30

shortlink

Related Articles

Post Your Comments

Related Articles


Back to top button