KeralaLatest News

ആറ് മാസം മുമ്പ് ഗതാഗതത്തിന് തുറന്നു കൊടുത്ത വല്ലാര്‍പ്പാടം -വൈപ്പിന്‍ മേല്‍പ്പാലത്തില്‍ വിള്ളല്‍ : ഗതാഗതം തടഞ്ഞ് പൊലീസ്

കൊച്ചി: ആറ് മാസം മുമ്പ് ഗതാഗതത്തിന് തുറന്നു കൊടുത്ത വല്ലാര്‍പ്പാടം -വൈപ്പിന്‍ മേല്‍പ്പാലത്തില്‍ വിള്ളല്‍ . വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വഴിയ്ക്കുള്ള ഗതാഗതം പൊലീസ് തടഞ്ഞു. വല്ലാര്‍പാടം – വൈപ്പിന്‍ മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡിലാണ് വിള്ളല്‍ കണ്ടെത്തിയത്.. ബലക്ഷയമെന്ന് സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതംപൊലീസ് താല്‍ക്കാലികമായി തടഞ്ഞു. ദേശീയ പാത അതോറിട്ടിയുടെ പരിശോധനക്ക് ശേഷമേ ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളൂ.

വൈപ്പിന്‍ ഭാഗത്തേക്ക് പോകുമ്പോള്‍ പാലത്തിന് സമീപം ഇടതു ഭാഗത്തായാണ് റോഡിന് വിള്ളലുണ്ടായിരിക്കുന്നത്. ഈ ഭാഗത്ത് ടാറിംഗ് പൊളിഞ്ഞു നീങ്ങിയിട്ടുണ്ട്. പാലത്തിലൂടെ സര്‍വീസ് നടത്തുന്ന ബസ്സിലെ ജീവനക്കാരാണ് സംഭവം പൊലീസിനെ അറിയിച്ചത്.

തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ച ശേഷം ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ കടത്തി വിടാന്‍ കഴിയുമോയെന്ന് പരിശോധന നടത്താന്‍ ദേശീയ പാത അതോറിട്ടിയെ അറിയിക്കുകയും ചെയ്തു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് നിര്‍മ്മിച്ച് ദേശീയ പാത അതോറിട്ടിക്ക് കൈമാറിയ പാലം ആറ് മാസം മുന്‍പാണ് ഗതാഗതത്തിനു തുറന്നു കൊടുത്തത്. അപ്രോച്ച് റോഡിന് മാത്രമാണ് തകരാര്‍ കണ്ടെത്തിയതെന്നും ഡിസൈന്‍ ചെയ്ത കമ്പനിയിലെ ഉദ്യോഗസ്ഥര്‍ ഇന്ന് പരിശോധന നടത്തുമെന്നും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button