Latest NewsIndia

നടു റോഡില്‍ യുവതി ഇരുമ്പ് കമ്പി കൊണ്ട് യുവാവിനെ മർദ്ദിച്ചു : കാരണമിങ്ങനെ

ചണ്ഡീഗഢ്: നടു റോഡില്‍ യുവതി ഇരുമ്പ് കമ്പി കൊണ്ട് യുവാവിനെ മർദ്ദിച്ചു. അശ്രദ്ധമായി പുറകിലോട്ട് എടു തന്‍റെ കാറില്‍ പിറകില്‍ നിന്ന് എത്തിയ കാർ ഇടിച്ചതാണ് കാരണം. ചണ്ഡീഗഢിലെ ട്രിബ്യൂണ്‍ ചൗക്കിലാണ് സംഭവം. കാറിൽ തട്ടിയതും പ്രകോപിതയായ ശീതള്‍ ശര്‍മ എന്ന യുവതി കാറില്‍ നിന്ന് ചാടിയിറങ്ങി 26കാരനായ നിതിഷ് എന്നയാളെ അസഭ്യം പറയുകയും ഇരുമ്പ് കമ്പി ഉപയോഗിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു.

ശീതള്‍ അശ്രദ്ധമായാണ് വാഹനമോടിച്ചതെന്ന് നിതീഷ് ആരോപിക്കുന്നു. പോലീസ് സ്ഥലത്തെത്തി ശീതളിനെ അറസ്റ്റ് ചെയ്തു. യുവതിക്കെതിരെ കേസ് എടുത്തു. മൊഴിയെടുത്തതിന് ശേഷം യുവതിയെ കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button