CricketLatest News

ക്രിക്കറ്റ് ആരാധകരെ നിരാശയിലാഴ്ത്തി ക്രിസ്‌ ഗെയ്‌ലിന്റെ പ്രഖ്യാപനം

മാഞ്ചസ്‌റ്റര്‍: ക്രിക്കറ്റ്‌ ആരാധകരെ നിരാശയിലാഴ്‌ത്തി ക്രിസ്‌ ഗെയ്‌ലിന്റെ പ്രഖ്യാപനം. ലോകകപ്പ്‌ ക്രിക്കറ്റിനു ശേഷം നടക്കുന്ന ഇന്ത്യയുടെ വെസ്‌റ്റിന്‍ഡീസ്‌ പര്യടനത്തോടെ തന്റെ കരിയറിന്റെ അവസാനമാകുമെന്ന് താരം അറിയിച്ചു. ഓഗസ്‌റ്റിലും സെപ്‌റ്റംബറിലുമായാണ്‌ ഇന്ത്യ-വെസ്‌റ്റിന്‍ഡീസ്‌ ടെസ്‌റ്റ് ക്രിക്കറ്റ്‌ പരമ്പര നടക്കുന്നത്.

വെസ്‌റ്റ് ഇന്‍ഡീസിന്‌ വേണ്ടി 103 ടെസ്‌റ്റുകള്‍ , 295 ഏകദിനങ്ങള്‍, 58 ട്വന്റി 20 മത്സരങ്ങള്‍ എന്നിവയാണ് താരം കളിച്ചിട്ടുള്ളത്. ടെസ്‌റ്റ് ക്രിക്കറ്റില്‍ 15 സെഞ്ചുറികള്‍ ഉള്‍പ്പടെ 7214 റണ്‍സ്‌ ഗെയില്‍ നേടിയിട്ടുണ്ട്‌. 15 സെഞ്ചുറികളും 37 അര്‍ധസെഞ്ചുറികളുമുണ്ട്‌. ഏകദിനത്തില്‍ 10345 റണ്‍സാണ്‌ നേടിയത്. ടി20യില്‍ 1627 റണ്‍സ്‌ നേടിയിട്ടുണ്ട്‌. ഐപിഎല്‍ ചരിത്രത്തില്‍ 300 സിക്‌സറുകള്‍ അടിച്ച ഏകതാരവും ഗെയിലാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button