CricketLatest News

വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ തകർച്ച നേരിട്ട് ഇന്ത്യ

മാഞ്ചെസ്റ്റര്‍ : ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ തകർച്ച നേരിട്ട് ഇന്ത്യൻ ടീം. 5 വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് എന്ന നിലയിലാണ് ഇന്ത്യയിപ്പോൾ. രോഹിത് ശർമ (18), കെ. എൽ. രാഹുൽ (18), വിജയ്​ശങ്കർ (14), കേദാർ ജാദവ് (7), വിരാട് കോഹ്ലി (72) എന്നിവരാണ് പുറത്തായത്. കെമർ റോച്ചാണ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്. . രണ്ട് വിക്കറ്റുകൾ റിവ്യൂവിലൂടെയാണ് വിൻഡീസ് വീഴത്തിയത്. ധോണിയും ഹർദിക് പാണ്ഡ്യയുമാണ് ഇപ്പോൾ ക്രീസിലുള്ളത്. ഈ കളി തോറ്റാല്‍ ലോകകപ്പില്‍ നിന്ന് പുറത്താകില്ലെങ്കിലും ഈ കളി ജയിക്കണമെന്നാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം ഈ കളി തോറ്റാല്‍ ലോകകപ്പില്‍ നിന്നു തന്നെ പുറത്താകുമെന്നതിനാല്‍ വെസ്റ്റീന്‍ഡീസീനും ഈ മത്സരം ജയിച്ചേ തീരൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button