KeralaLatest News

ക്വാറികള്‍ക്ക് അനുകൂലമായി ഖനന നിയമം പരിഷ്‌കരിച്ചു; നിയന്ത്രിതമായ ഖനനമെന്ന എല്‍.ഡി.എഫ് വാഗ്ദാനം പാഴ്‌വാക്കായി

തിരുവനന്തപുരം : ഖനനം പൊതുമേഖലയിലാക്കുമെന്നായിരുന്നു എല്‍.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനം. എന്നാല്‍, ഖനനത്തിന് നിലവിലുണ്ടായിരുന്ന ദൂരപരിധിയുള്‍പ്പടെയുള്ള ചട്ടങ്ങള്‍ തിരുത്തി ഖനനത്തിന് നിര്‍ബാധം അനുമതി നല്‍കുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ചെയ്തത്.

പാരിസ്ഥിതിക സംരക്ഷണം ഉറപ്പുവരുത്തി നിയന്ത്രിതമായ ഖനനമായിരുന്നു എല്‍.ഡി.എഫ് വാഗ്ദാനം. എന്നാല്‍ ഖനന നിയമം പരിഷ്‌കരിച്ചത് ക്വാറികള്‍ക്ക് അനുകൂലമായി. പശ്ചിമഘട്ടത്തില്‍ പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ ക്വാറികള്‍ക്ക് അനുമതിയില്ലാതിരുന്നത് അട്ടിമറിച്ചു. 123 വില്ലേജുകളില്‍ ഖനനത്തിനുണ്ടായിരുന്ന നിരോധം ചില പ്രത്യേക മേഖലകളില്‍ മാത്രമാക്കി. ഭൂമി കൃഷി യോഗ്യമല്ലെങ്കില്‍ സ്ഥലം ഒരുക്കാന്‍ പാറ പൊട്ടിക്കുന്നതിന് ലൈസന്‍സ് ഒഴിവാക്കി. ഇതിനായി കേരള ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി.

ഇതോടെ പൂട്ടിക്കിടന്ന രണ്ടായിരത്തോളം ക്വാറികള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ വഴിയൊരുങ്ങി. ലൈസന്‍സ് കാലാവധി മൂന്നുവര്‍ഷമായിരുന്നത് അഞ്ചുവര്‍ഷമാക്കി. ജനവാസ മേഖലയിലും വനമേഖലയിലും ക്വാറികളുടെ ദൂരപരിധി നൂറ് മീറ്റര്‍ എന്നത് 50 മീറ്ററായി കുറച്ചു.ചുരുക്കത്തില്‍ കൃഷിയാവശ്യത്തിനായി പതിച്ചുനല്‍കിയ ഭൂമിയിലെ അനധികൃത ഖനനം നിയമാനുസൃതമാക്കിക്കൊടുത്തു. എന്നിട്ടും നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ഖനനാനുമതി ലഭ്യമാക്കുന്നുവെന്നാണ് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button