Latest NewsKerala

പ്രവാസി മലയാളിയെ തട്ടിക്കൊണ്ടുപോയി അരക്കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയില്‍

 

ഇരിങ്ങാലക്കുട: പ്രവാസി മലയാളിയെ തട്ടിക്കൊണ്ടുപോയി അരക്കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയില്‍..
എറണാകുളം ഇരുമ്പനം മരിയനന്ദനയില്‍ ഷാരോണിനെയാണ് (29) റൂറല്‍ എസ്.പി. വിജയകുമാരന്റെ മേല്‍നോട്ടത്തില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസ്, ഇന്‍സ്‌പെക്ടര്‍ പി.ആര്‍. ബിജോയ് എന്നിവരുടെ സംഘം പിടികൂടിയത്. ഇരിങ്ങാലക്കുട സ്വദേശിയായ വിദേശ മലയാളിയെയാണ് ഷാരോണിന്റെ നേതൃത്വത്തില്‍ ട
്ടിക്കൊണ്ടുപോയത്. 2018 ഡിസംബറില്‍ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട് വിദേശമലയാളിയെ കോയമ്പത്തൂര്‍ക്ക് വിളിച്ചുവരുത്തി പോലീസ് വേഷത്തിലെത്തി കാര്‍ ഹൈജാക്ക് ചെയ്ത് തട്ടിക്കൊണ്ടുപോയി രണ്ടുദിവസം ഭീഷണിപ്പെടുത്തി അരക്കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. കേസില്‍ നാലോളം പ്രതികളെക്കൂടി പിടികൂടാനുണ്ട്. ഇവര്‍ക്കായി പോലീസ് വലവിരിച്ചതായാണ് സൂചന.
കൊലപാതകം, കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ ഇയാളെ ഏറെ ശ്രമകരമായാണ് ഇടപ്പള്ളി പള്ളി പരിസരത്തുനിന്നു കസ്റ്റഡിയില്‍ എടുത്തത്.

2015ല്‍ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വേണുഗോപാല്‍ എന്നയാളെ പുലര്‍ച്ചെ വെട്ടിക്കൊന്നതോടെ ഷാരോണ്‍ കുപ്രസിദ്ധി നേടി. ഗുണ്ടകളായ മാക്കാന്‍ സജീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും തൊപ്പി കണ്ണന്‍ എന്നയാളെ ആക്രമിച്ചതിനും ഇയാള്‍ക്കെതിരേ സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളില്‍ കേസുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button