Jobs & VacanciesLatest NewsEducation & Career

സർക്കാർ വനിത കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം സർക്കാർ വനിത കോളേജിൽ  ഗസ്റ്റ് അധ്യാപക ഒഴിവ്. സുവോളജി വിഭാഗത്തിലേക്കുള്ള ജൂലൈ ഒന്നിന് രാവിലെ 11ന് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button