Latest NewsIndia

നിലവിലെ സാഹചര്യത്തില്‍ കശ്മീരില്‍ എപ്പോള്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടത്തമെന്നു വ്യക്തമാക്കി അമിത് ഷാ

ന്യൂഡല്‍ഹി: 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നീട്ടി വച്ച കശ്മീരിലെ സ്ഥിതിഗതികള്‍ വിശദീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരിലെ ക്രമസമാധാന നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. സംസ്ഥാനത്തെ ഭീകരപ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെഅവസാനിപ്പിക്കാന്‍ സര്‍ക്കാരിനായിട്ടുണ്ടെന്നും ആറ് മാസത്തിനുള്ളില്‍ കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിലെ രാഷ്ട്രപതി ഭരണം നീട്ടണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ ബില്‍ കൊണ്ടുവരണമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അമിത് ഷാ ഇത് വ്യക്തമാക്കിയത്. ആറ് മാസത്തേക്കുകൂടി രാഷ്ട്രപതി ഭരണം നീട്ടണമെന്നും അമിത് ഷാ നിര്‍ദേശിച്ചു. മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചതിന് പിന്നാലെ കഴിഞ്ഞ ജൂണിലാണ് കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.

ഭീകരതയോട് ഒരു വിട്ടുവീഴ്ചയും ഈ സര്‍ക്കാരിനില്ല. ഭീകരവാദം അവസാനിപ്പിക്കുന്നതിനായി സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ കഠിന പ്രയത്നം നടത്തിയിട്ടുണ്ട്. മുന്‍കാല തെരഞ്ഞെടുപ്പുകളിലടക്കം വലിയ ആക്രമണങ്ങളും രക്തചൊരിച്ചിലുമാണ് കശ്മീരിലുണ്ടായതെങ്കില്‍ ഇപ്പോള്‍ സ്ഥിതി മാറിയെന്നും ആഭ്യന്ത്ര മന്ത്രി പറഞ്ഞു.

കശ്മീരില്‍ ക്രമസമാധാന നില നിയന്ത്രണവിധേയമാണെന്നും ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കാനാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചത്. മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമായത് ഒരു വര്‍ഷത്തിനുള്ളിലാണെന്നും അമിത് ഷാ അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button