Latest NewsIndia

കോൺഗ്രസിന്റെ ഡൽഹിയിലെ 280 ബ്ലോക് കമ്മറ്റികളും പിരിച്ചു വിട്ടു

ഷീല ദീക്ഷിത്, പിസി ചാക്കോ, അജയ്മാക്കന്‍, ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഡൽഹിയിലെ കോണ്ഗ്രസ് ബ്ലോക് കമ്മറ്റികള്‍ പിരിച്ചുവിട്ടു. സംസ്ഥാന അധ്യക്ഷ ഷീല ദീക്ഷിതാണ് ദില്ലിയിലെ 280 ബ്ലോക് കമ്മറ്റികളും പിരിച്ചു വിട്ടത്. ഷീല ദീക്ഷിത്, പിസി ചാക്കോ, അജയ്മാക്കന്‍, ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ബ്ലോക് കമ്മറ്റികള്‍ പിരിച്ചുവിടാന്‍ ഷീല ദീക്ഷിത് തീരുമാനിച്ചത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നുവെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button