Latest NewsKerala

ജനങ്ങളെ സഹായിച്ച മന്ത്രിമാരെ പ്രകീർത്തിച്ച് യതീഷ് ചന്ദ്ര

തൃശൂര്‍: പ്രളയകാലത്ത് ജനങ്ങളെ സഹായിച്ച മന്ത്രിമാരെ പ്രശംസിച്ച്‌ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്‌.യതീഷ്ചന്ദ്ര. തൃശൂര്‍ നിയമസഭാ മണ്ഡലത്തിന്‍റെ പരിധിയില്‍ എസ്‌എസ്‌എല്‍സിക്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ക്ഷണിച്ച യോഗത്തിലായിരുന്നു യതീഷ് ചന്ദ്ര മന്ത്രിമാരെ പ്രശംസിച്ചത്. ജനങ്ങള്‍ക്ക് സഹായമായി കണ്‍ട്രോള്‍ റൂമില്‍ കലക്ടര്‍ ടി.വി.അനുപമയ്ക്കും കമ്മിഷണര്‍ക്കും ഒപ്പം വി.എസ്.സുനില്‍കുമാര്‍, എ.സി.മൊയ്തീന്‍, സി.രവീന്ദ്രനാഥ് എന്നീ മൂന്നു മന്ത്രിമാരുമുണ്ടായിരുന്നു. പ്രളയകാലത്ത് രാപ്പകലെന്നില്ലാതെയാണ് സഹായത്തിനായെത്തിയെത്തിയത്. ആറാട്ടുപുഴയില്‍ കരുവന്നൂര്‍പുഴ വഴിമാറി ഒഴുകിയപ്പോള്‍ മണല്‍ചാക്ക് ചുമന്നു നാട്ടുകാരെ സഹായിച്ച മന്ത്രി വി.എസ്.സുനില്‍കുമാറിനെയും യതീഷ് ചന്ദ്ര പ്രശംസിക്കുകയുണ്ടായി. ഇതുപോലെ ചാക്ക് ചുമക്കുന്ന മന്ത്രിമാരെ കര്‍ണാടകയില്‍ കാണാനാകില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. ‘

Tags

Related Articles

Post Your Comments


Back to top button
Close
Close