Latest NewsInternational

കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു

ആക്രമണത്തില്‍ 68 പേര്‍ക്ക് പരിക്കേറ്റതായണ് വിവരം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു. കാബൂളിലെ യുഎസ് എംബസിക്ക് സമീപം തിങ്കളാഴ്ച പുലര്‍ച്ചയ്ക്കാണ് സ്‌ഫോടനം ഉണ്ടായത്. ഭീകരരാണ് കാര്‍ബോംബ് സ്‌ഫോടനം നടത്തിയതെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കച്ചവടത്തിനായി ആളുകള്‍ തെരുവിലേക്ക് വരുന്ന സമയത്താണ് സ്‌ഫോടനം നടന്നത്. ആക്രമണത്തില്‍ 68 പേര്‍ക്ക് പരിക്കേറ്റതായണ് വിവരം.  മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കൂടാതെ സ്‌ഫോടനത്തിനുപയോഗിച്ചത് എന്താണെന്നും വ്യക്തമായിട്ടില്ല. താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ ഭീകരസംഘടനകള്‍ക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button