Latest NewsGulf

ആഭ്യന്തര ഹജ്ജ് തീർഥാടകർക്കുള്ള ബുക്കിംഗ് നടപടികൾ ആരംഭിക്കുക ദുൽഖഅദ് ഒന്നിന്; നടപടി ഓൺലൈൻ വഴി

150 സര്‍വീസ് കമ്പനികൾക്കു കീഴിലാണ് ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള അവസരം

ഇത്തവണത്തെ ആഭ്യന്തര ഹജ്ജ് തീർഥാടകർക്കുള്ള ബുക്കിംഗ് നടപടികൾ ദുൽഖഅദ് ഒന്നിന് ആരംഭിക്കും. സൗദിയിലെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രണ്ട് ലക്ഷത്തി മുപ്പതിനായിരം പേര്‍ക്കാണ് ഇത്തവണ അവസരം. ഓണ്‍ലൈന്‍ വഴിയുള്ള നടപടികള്‍ക്കായുള്ള മുഴുവന്‍ ക്രമീകരണങ്ങളും പൂര്‍ത്തിയായി.

ഇത്തവണ ആഭ്യന്തര ഹജ്ജ് ബുക്കിംഗ് നടപടികൾ പൂർത്തിയാക്കാൻ ഹജ്ജ് മന്ത്രാലയത്തിന് കീഴിലെ ഓൺലൈൻ നടപടികൾ ദുൽഖഅദ് ഒന്നിനു തന്നെ ആരംഭിക്കും. ആഭ്യന്തര ഹജ്ജ് സ്ഥാപന കോർഡിനേറ്റിംഗ് കൗൺസിൽ അംഗം മുഹമ്മദ് സഅദ് അൽ ഖുറേഷിയാണ് ഇക്കാര്യമാവര്‍ത്തിച്ചത്.ആദ്യ ദിവസങ്ങളിൽ ബുക്കിംഗ് രംഗത്ത് ഉണ്ടാവുന്ന തിരക്ക് കണക്കിലെടുത്ത് സെർവർ വികസിപ്പിച്ചിട്ടുണ്ട്. ഓഫീസുകൾ വഴിയോ ഹജ്ജ്-ഉംറ മന്ത്രാലയത്തിന്‍റെ മറ്റു വെബ്സൈറ്റ്കള്‍ വഴിയോ ബുക്കിംഗ് നടപടികൾ സ്വീകരിക്കുകയില്ല.

എന്നാൽ ചെലവു കുറഞ്ഞ കാറ്റഗറികൾക്കു തിരക്ക് ഉണ്ടാകും. ഇതിനാല്‍ ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവർ നേരെ ഈ-ട്രാക്ക് സംവിധാനത്തിൽ നടപടികൾ പൂർത്തിയാക്കണം. 150 സര്‍വീസ് കമ്പനികൾക്കു കീഴിലാണ് ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള അവസരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button