Latest NewsIndia

കശ്മീര്‍ വിഷയം സഭയില്‍ ചര്‍ച്ചയായി; തെരഞ്ഞെടുപ്പ് തീരുമാനം മുന്നോട്ട് വെച്ച് അമിത്ഷാ, പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: കശ്മീരില്‍ ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചനയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം ജമ്മു കശ്മീരില്ല. ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന എന്ന് അദ്ദേഹം സഭയില്‍ അറിയിച്ചു.

ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് ഉടന്‍ തന്നെ നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ജനാധിപത്യ സര്‍ക്കാര്‍ വേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ജനഹിതത്തിന് എതിരാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാഷ്ട്രപതി ഭരണ ഓര്‍ഡിനന്‍സിനെതിരെ ഡി രാജ നിരാകരണ പ്രമേയം അവതരിപ്പിച്ചു.

രാഷ്ട്രപതിഭരണം നീട്ടുന്നതിനുള്ള പ്രമേയം രാജ്യസഭയില്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കശ്മീര്‍ സംവരണ ബില്ലും സഭയില്‍ അവതരിപ്പിച്ചു. അതുകൊണ്ട് രാഷ്ട്രപതി ഭരണം നീട്ടുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികളില്ലെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരില്‍ രാഷ്ട്രപതിഭരണം ആറ് മാസത്തേക്ക് കൂടി നീട്ടണമെന്നാവശ്യപ്പെടുന്ന പ്രമേയമാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button