Latest NewsInternational

വാന്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ലാഹോര്‍: വാന്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു. പാക്കിസ്ഥാന്റെ കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയില്‍ ചൊവ്വാഴ്ചയാണ് അപകടം നടന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മരിച്ചവര്‍ എട്ടുപേരും ഒരു കുടുംബത്തിലെ അംഗങ്ങളായിരുന്നു. ഇവര്‍ പ്രവിശ്യാ തലസ്ഥാനമായ ലാഹോറില്‍ നിന്ന് ഫൈസലാബാദ് നഗരത്തിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നതെന്ന്് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഫൈസലാബാദിന് സമീപം വാന്‍ സൂപ്പര്‍ ഹൈവേയിലേക്ക് കടക്കാന്‍ ഒരുങ്ങവേയാണ് ട്രക്കുമായി കൂട്ടിയിടിക്കുന്നത്.

അപകടത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ ഇവരെ ഫൈസലാബാദിലെ അലൈഡ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണ്. അപകട കാരണത്തിനൊപ്പം വാന്‍ ഡ്രൈവറാണോ ട്രക്ക് ഡ്രൈവറാണോ അശ്രദ്ധമായി വണ്ടിയോടിച്ചതെന്നും പരിശോധിക്കുന്നുണ്ട്. അതിനുശേഷമായിരിക്കും ഡ്രൈവര്‍ക്കെതിരെ നിയമ നടപടിക്രമങ്ങള്‍ സ്വീകരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button