CricketLatest News

ലോകകപ്പിൽ അപൂര്‍വ നേട്ടം സ്വന്തമാക്കി ഷാക്കിബ്

ബര്‍മിംഗ്‌ഹാം: ഇന്ത്യക്കെതിരെ കാട്ടിയ മികവിലൂടെ ലോകകപ്പിലെ അപൂര്‍വ നേട്ടം സ്വന്തമാക്കി ഷാക്കിബ് അല്‍ ഹസന്‍. ലോകകപ്പ് ചരിത്രത്തില്‍ ഒരു ടൂര്‍ണമെന്‍റില്‍ 500ലധികം റണ്‍സും പത്തിലധികം വിക്കറ്റും നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ഷാക്കിബ് സ്വന്തമാക്കിയത്. 11 വിക്കറ്റും ഷാക്കിബിന്‍റെ പേരിലുണ്ട്. ലോകകപ്പില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലുള്ള രോഹിത് ശര്‍മ്മയ്‌ക്ക്(544 റണ്‍സ്), രണ്ട് റണ്‍സ് മാത്രം പിന്നിലാണ് ഷാക്കിബ്. ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്നാണ് ഷാക്കിബ് ഇത്രയും റണ്‍സ് നേടിയത്.
ഇന്ത്യക്കെതിരെ മൂന്നാമനായി ഇറങ്ങിയ ഷാക്കിബ് 74 പന്തില്‍ നിന്നാണ് 66 റണ്‍സെടുത്തത്. ഈ ലോകകപ്പില്‍ ആറാം മത്സരത്തിലാണ് ഷാക്കിബ് അമ്പതിലധികം സ്‌കോര്‍ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button