Latest NewsHealth & Fitness

​ഗർഭകാലത്ത് കുഞ്ഞിന്റെ ബുദ്ധി വികാസത്തിന് ഈ മൂന്ന് നട്സുകൾ കഴിക്കുന്നത് അത്യുത്തമം

​ഗർഭകാലത്ത് കുഞ്ഞിന്റെ ബുദ്ധി വികാസത്തിന് പല രീതിയിലുള്ള നട്സുകൾ കഴിക്കാറുണ്ടെങ്കിലും ഈ പ റയുന്ന മൂന്ന് നട്സുകൾ ഒരു കാരണവശാലും ഒഴിവാക്കരുതെന്നെന്ന് ഡോക്ടർമാർ. പിസ്ത, വാൾനട്ട്, ബദാം എന്നിവയാണ് മികച്ച ഗുണമേന്മയുള്ള നട്സുകൾ.

പിസ്ത പ്രോട്ടീന്റെ കലവറയാണ്.​പാലിൽ ചേർത്തും പിസ്ത കഴിക്കാവുന്നതാണ്. ഗർഭിണികൾ നാലോ അഞ്ചോ പിസ്ത കഴിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കും. ​ഗർഭകാലത്ത് പ്രമേ​ഹം വരാതിരിക്കാനും പിസ്തയിലെ ഔഷധ ഘടങ്ങകങ്ങൾ സ​ഹായിക്കുന്നുണ്ടെന്ന് ഹാർട്ട് അസോസിയേഷൻ അമേരിക്കയിൽ നടത്തിയ ഗവേഷണത്തിൽ വ്യക്തമാക്കുന്നുണ്ട്.

വിറ്റാമിൻ, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന നട്സാണ് വാൾനട്ട്. ധാരാളം പോഷക​​ഗുണങ്ങൾ അടങ്ങിയിരിക്കുന്ന വാൾനട്ട് കുഞ്ഞിന്റെ ബുദ്ധിവളർച്ചയ്ക്കും പ്രതിരോധശേഷി കൂട്ടാനും ഉത്തമമാണ്. ​ഗർഭകാലത്ത് നാലോ അഞ്ചോ വാൾനട്ട് കഴിക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്.

കുഞ്ഞിന് തൂക്കം കൂടാനും ചർമ്മം കൂടുതൽ ലോലമാകാനും ​ഗർഭകാലത്ത് ബദാം കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. അതുപോലെ പോഷക​ഗുണങ്ങളുടെ കലവറയാണ് ബദാം. ​ബദാം കുതിർത്ത് കഴിക്കുന്നതാണ് കൂടുതൽ നല്ലത്. ബദാം ഷേക്കായിട്ടും കഴിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button