Latest NewsSaudi ArabiaGulf

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഹാജിമാര്‍ എത്തി തുടങ്ങി

മദീന: ഹാജിമാരുമായി ജിദ്ദയിൽ ആദ്യ ഹജ്ജ് വിമാനം എത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഹാജിമാര്‍ ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി പല രാജ്യങ്ങളിൽ നിന്നും വന്നുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ മദീന വിമാനത്താവളത്തിൽ എത്തി. ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ സംഘത്തില്‍ 420 തീര്‍ഥാടകരാണുള്ളത്. സൗദി സമയം പുലര്‍ച്ചെ 3.15നാണ് ഇന്ത്യൻ ഹാജിമാര്‍ എത്തിയത്. എന്നാൽ ബം​ഗ്ലാദേശിൽ നിന്നുള്ള ഹാജിമാർ അതിനുമുമ്പ് എത്തിയിരുന്നു.

കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഇന്ത്യന്‍ അംബാസിഡര്‍ ഔസാഫ് സഈദ്, ഹജ്ജ് കോണ്‍സല്‍ ഖൈ. സാബിര്‍, ഇന്ത്യന്‍ ഹജ്ജ് മിഷന്‍ മദീന ഇന്‍ ചാര്‍ജ് ശിഹാബുദ്ദീന്‍ എന്നിവരാണ് ഇന്ത്യന്‍ ഹാജിമാരെ മദീന വിമാനത്താവളത്തില്‍ സ്വീകരിച്ചത്. മദീനയിലെ മലയാളി സന്നദ്ധ സംഘടനകളായ കെ.എം.സി.സി, ഹജ്ജ് വെല്‍ഫെയര്‍ ഫോറം എന്നിവരും ഹാജിമാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button