Latest NewsIndia

രാജ്യത്ത് പുതിയ നാണയങ്ങളിറക്കാൻ കേന്ദ്ര ബജറ്റിൽ തീരുമാനം

ഡൽഹി : രണ്ടാം മോദി സർക്കാർ അവതരിപ്പിച്ച ബജറ്റിൽ പുതിയ നാണയങ്ങളിറക്കുന്ന വിഷയം വ്യക്തമാക്കി. ഉടനെ ജനങ്ങള്‍ക്ക് പുതിയ നാണയങ്ങള്‍ ലഭ്യമാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ജറ്റ് അവതരണത്തിനിടെ പറഞ്ഞു. ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപ, 10 രൂപ, 20 രൂപ എന്നിവയുടെ പുതിയ നാണയങ്ങളാണ് പുറത്തിറങ്ങുക.

2019 മാര്‍ച്ച് ഏഴിന് പുതിയ നാണയങ്ങൾ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുമ്പ് പറഞ്ഞിരുന്നു.എന്നാല്‍ ഇത്രമാസമായിട്ടും ഇവ വിനിമയത്തിനായി ജനങ്ങളില്‍ എത്തിയിരുന്നില്ല. എന്നാല്‍ ഈ നാണയങ്ങള്‍ ഉടനെ ജനങ്ങള്‍ക്ക് ലഭ്യമാക്കും എന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ അറിയിച്ചത്.

ഇതാദ്യമായാണ് ഇരുപത് രൂപയുടെ നാണയം പുറത്തിറക്കുന്നത്. 12 വശങ്ങളോടെയാണ് ഇരുപത് രൂപ നാണയത്തിന്‍റെ രൂപം. മറ്റു നാണയങ്ങളെല്ലാം വൃത്താകൃതിയിലാണ്. മൂല്യം കൂടും തോറും ഭാരവും കൂടുന്ന തരത്തിലുള്ള നാണയങ്ങള്‍ അന്ധരായവര്‍ക്ക് വളരെ എളുപ്പം തിരിച്ചറിയാവുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button