Latest NewsIndia

കശ്മീരില്‍ സൈന്യത്തിനെതിരെ കല്ലെറിയാൻ യുവാക്കളെ വിഘടനവാദി നേതാക്കൾ പ്രേരിപ്പിക്കുമ്പോൾ , അവരുടെ മക്കൾ വിദേശത്ത് പഠിക്കുന്നു : കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ശ്രീനഗർ: കശ്മീരില്‍ സൈന്യത്തിനെതിരെ കല്ലെറിയാൻ യുവാക്കളെ വിഘടനവാദി നേതാക്കൾ പ്രേരിപ്പിക്കുമ്പോൾ , അവരുടെ മക്കൾ വിദേശത്ത് പഠിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പാർലമെന്റിൽ പരാമർശിച്ചിരുന്നു. അതിന്റെ വ്യക്തമായ രേഖകൾ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്. കണക്കുകളനുസരിച്ച് 14 പ്രമുഖ വിഘടനവാദി നേതാക്കളുടെ 21 മക്കളാണ് വിദേശ രാജ്യങ്ങളിൽ പഠിക്കുന്നത്. ഇതുകൂടാതെ പല സംഘടനകളിലുള്ള നേതാക്കളുടെ 112 കുട്ടികളാണ് വിദേശത്ത് പഠിക്കുന്നത്. വിഘടന വാദി നേതാക്കളുടെ 210 ബന്ധുക്കളാണ് വിദേശത്ത് ജോലി ചെയ്യുന്നത്. കശ്മീരിലെ സംഘർഷങ്ങളിൽപെട്ട് മക്കളുടെ വിദ്യാഭ്യാസം തകരാതിരിക്കാനായാണ് നേതാക്കൾ മക്കളെ വിദേശത്തേയ്ക്ക് പഠിക്കാനായി അയച്ചിരിക്കുന്നത്. വിഘടനവാദം ,ഭീകരവാദം എന്നിവയിലൂടെ ലഭിക്കുന്ന പണം മക്കളുടെ പഠനത്തിനും , ഭാവി സുരക്ഷിതമാക്കാനുമാണ് ഇവർ പ്രധാനമായും ഉപയോഗിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button