Latest NewsIndia

രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കും; ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങി യുഎഇ വിദേശകാര്യ മന്ത്രി

അബുദാബി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇന്ത്യയിലെത്തുന്നു. ഞായറാഴ്ചയാണ് യുഎഇ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനും കൂടുതല്‍ മേഖലകളില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സന്ദര്‍ശനമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവരുമായി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ കൂടിക്കാഴ്ച നടത്തും. യുഎഇയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘവും അദ്ദേഹത്തോടൊപ്പം എത്തുന്നുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളി കൂടിയായാണ് യുഎഇ. യുഎഇയുമായി ശക്തമായ സൗഹൃദമാണ് ഇപ്പോള്‍ രാജ്യത്തിനുള്ളത്. ഈ വര്‍ഷം മാര്‍ച്ചില്‍ അബുദാബിയില്‍ വെച്ചു നടന്ന ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഇന്ത്യയെ അതിഥി രാഷ്ട്രമായി യുഎഇ ക്ഷണിച്ചിരുന്നു. 2015 ഓഗസ്റ്റിലും പിന്നീട് 2018 ഫെബ്രുവരിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button