CricketLatest News

ലോകകപ്പിലെ താരമായി ഷാക്കിബ് അല്‍ ഹസന്‍

ലണ്ടന്‍: ലോകകപ്പിലെ താരമായി ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസൻ. വെള്ളിയാഴ്ച പാകിസ്താനെതിരേ നടന്ന മത്സരത്തില്‍ അര്‍ധ സെഞ്ചുറി തികച്ചതോടെയാണ് മികച്ച നേട്ടത്തിലേക്ക് താരം എത്തിയത്. ഇതോടെ താരത്തിന്റെ ലോകകപ്പിലെ റണ്‍നേട്ടം 606 ആയി. ഒരു ലോകകപ്പ് എഡിഷനില്‍ 600 റണ്‍സും 10 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോഡും ഷാക്കിബ് സ്വന്തമാക്കി. ഒരു ലോകകപ്പിൽ 600 റൺസ് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമാണ് ഷാക്കിബ്. സച്ചിന്‍ തെണ്ടുല്‍ക്കറും മാത്യു ഹെയ്ഡനുമാണ് താരത്തിന് മുൻപിലുള്ളത്.

96.03 സ്‌ട്രൈക്ക് റേറ്റിലാണ് ബംഗ്ലാ താരം റണ്‍സടിച്ചുകൂട്ടിയത്. 86.57 റണ്‍സാണ് ശരാശരി. ബാറ്റിങ്ങില്‍ മാത്രമല്ല ബൗളിങ്ങിലും ഷാക്കിബ് തിളക്കം നിറഞ്ഞ പ്രകടനം കാഴ്ചവെച്ചിരുന്നു. 11 വിക്കറ്റുകളാണ് ഇതുവരെയുള്ള സമ്പാദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button