Latest NewsSaudi ArabiaGulf

സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം

റിയാദ് : സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. യെമനിലെ സനായിൽ നിന്ന് ശനിയാഴ്ച ഹൂതി വിമതർ തൊടുത്തു വിട്ട ഡ്രോണുകൾ തകർത്തതായും, സഖ്യ സേന പ്രതിരോധ സംവിധാനം വഴി വായുവിൽ നശിപ്പിക്കുകയായിരുന്നെന്നും റബ് സഖ്യ സേനാ വക്താവ് കേണൽ തുർക്കി അൽ മാലികി പറഞ്ഞു. ആക്രമണം ലക്ഷ്യത്തിലെത്തിയെന്ന ഹൂതി ഭീകരരുടെ അവകാശവാദവും അദ്ദേഹം തള്ളിക്കളഞ്ഞു. സാധാരണക്കാരെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യം വച്ച ഹൂതി കൾ നടത്തുന്ന ഹീന ശ്രമങ്ങളെ രാജ്യാന്തര നിയമങ്ങൾക്കനുസൃതമായി നിർവീര്യമാക്കാനും നേരിടാനും കഴിഞ്ഞെന്ന് അൽ തുർക്കി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button