Latest NewsFootball

പുരുഷന്മാര്‍ക്ക് ലഭിക്കുന്നതിനെ അപേക്ഷിച്ച് തുച്ഛമായ പ്രതിഫലമാണ് വനിത ടീമിന് ലഭിക്കാറുള്ളത്; ഫിഫയെ വിമര്‍ശിച്ച് ഫുട്‌ബോള്‍ റാണി

ഈ വനിത ലോകകപ്പിന്റെ റാണിയാണ് മേഗന്‍ റപിനോ. രണ്ടു ദിവസം മുമ്പ് തന്റെ 34 പിറന്നാള്‍ ആഘോഷിച്ച 6 ഗോളുകളും 3 അസിസ്റ്റുകളുമായി സുവര്‍ണ പാതുകവും സുവര്‍ണ ബോളും നേടി അമേരിക്കയെ തുടര്‍ച്ചയായ രണ്ടാമത്തേതും മൊത്തം നാലാമത്തെയും ലോകകപ്പില്‍ കീരീടം അണിയിച്ചതോടെയാണ് റപിനോയ്ക്ക് റാണിപ്പട്ടം നല്‍കിയത്. എന്നും തന്റെ രാഷ്ട്രീയ നിലപാടുകള്‍ ഉറക്കെ പറഞ്ഞ ഒരിക്കലും ഒന്നിനെയും ഭയക്കാതെ മനസ്സില്‍ ഉള്ളത് തുറന്ന് പറയാറുള്ള മേഗന്‍ ഇത്തവണ വീണ്ടും കടുത്ത വിമര്‍ശനവുമായി രംഗത്ത്. ലോകകപ്പിന് ഇടയില്‍ ട്രമ്പിന്റെ വൈറ്റ് ഹൗസിനോട് ‘f**k off’ പറഞ്ഞു ശ്രദ്ധ നേടിയ റപിനോ ഇത്തവണ ഫിഫക്കെതിരെയാണ് തന്റെ രൂക്ഷ വിമര്‍ശനം നടത്തിയത്.

വനിത ലോകകപ്പ് ഫൈനലിന്റെ ദിവസം തന്നെ ഗോള്‍ഡ് കപ്പ്, കോപ്പ അമേരിക്ക ഫൈനലുകള്‍ വച്ച ഫിഫ വനിത ഫുട്ബോളിനോടുള്ള ബഹുമാനക്കുറവ് വ്യക്തമായി പ്രകടിപ്പിച്ചു എന്നു വിമര്‍ശിച്ച മേഗന്‍ ഫിഫ വനിത ഫുട്ബോളിനെ അപമാനിക്കുന്നതായും പറഞ്ഞു. എന്നാല്‍ ഒരു അമേരിക്കക്കാരി എന്ന നിലയില്‍ തനിക്ക് സോഷ്യല്‍ മീഡിയയിലോ അമേരിക്കയിലോ പക്ഷെ ആരും ഗോള്‍ഡ് കപ്പിനെ പറ്റി ചര്‍ച്ച ചെയ്യുന്നത് കണ്ടില്ല എന്നു പറഞ്ഞ മേഗന്‍ വനിത ഫുട്ബോളിന്റെ സ്വീകാര്യതയുടെ തെളിവാണ് ഇതെന്നും വ്യക്തമാക്കി. അതോടൊപ്പം ഫിഫയുടെ വേതനനയത്തിനെതിരെയും മേഗന്‍ വിമര്‍ശനം ഉന്നയിച്ചു. പുരുഷന്മാര്‍ക്ക് ലഭിക്കുന്നതിനെ അപേക്ഷിച്ച് വളരെ തുച്ഛമായ പ്രതിഫലമാണ് വനിത ടീമിന് ലഭിക്കാറുള്ളത്. ഈ നീതികേടിനെതിരെയും ഫിഫയുടെ ഇതിലുള്ള നിലപാടിനെയും മേഗന്‍ മത്സരശേഷം വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button